ഫെയ്ക്കവതാരങ്ങൾ!
ഇന്നത്തെ ഫെയ്സ്ബുക്കിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ ഫെയ്ക്കുകൾ! ആരായിരിക്കും ലോകത്തിലെ ഏറ്റവും വലിയ ഫെയ്ക്ക്? അറിയില്ലാ? അതേയ്, പുള്ളിക്കാരനാ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായി ആ തിരോന്തരത്തങ്ങനെ മലർന്നു കിടക്കുന്നത്!
ഉള്ള മഴയും വെയിലുമൊക്കെക്കൊണ്ടു ആയിരവും രണ്ടായിരവും കൊല്ലമൊക്കെ തപസ്സു ചെയ്തുകളയും ചില രാക്ഷസന്മാർ. ഇങ്ങനെ ഘോരതപസ്സു ചെയ്യുന്നവർക്കു വരം കൊടുക്കാതിരിക്കാനും പറ്റില്ല ദേവന്മാർക്ക്. കാരണം, ഏതോ വിവരദോഷി ദൈവങ്ങളുടെ പേരിന്റെ പര്യായമായി ആശ്രിതവൽസലനെന്നും വരദായകനെന്നുമൊക്കെ എഴുതിവച്ചു. ഇനിയിപ്പോ പേരുകിട്ടിയ സ്ഥിതിക്കു വരം കൊടുക്കാതെ ഒള്ള പേരുകളയാൻ എന്റെ പട്ടിവരും, ഹും!! ചോദിക്കുന്ന വരം കേട്ടാൽ കൊടുക്കുന്ന ദൈവത്തിനുപോലും ബോധക്കേട് വരും. ചോദിക്കുന്നതും കൊണ്ടേ പോകത്തും ഉള്ളൂ. ഇവനൊക്കെ ഒരു കാര്യത്തിനിറങ്ങിത്തിരിച്ചാൽ അതുംകൊണ്ടേ തിരികെ വീട്ടിൽ പോകൂ.
അങ്ങനെ ഗതിയില്ലാതെ ഉടൻകൊല്ലി വരവും കൊടുത്തിട്ടൊറ്റ ഓട്ടമാണ് വൈകുണ്ഠത്തിലേക്ക്. കൂടെക്കൂടെ തിരിഞ്ഞു നോക്കിനോക്കിയാണോട്ടം. ചിലപ്പോൾ കിട്ടിയവരവും കൊണ്ട് അവൻ നമ്മുടെ പിന്നാലെതന്നെയുണ്ടാവും, കിട്ടിയതിന്റെ ഗുണം പരീക്ഷിക്കാൻ.
അങ്ങനെ വൈകുണ്ഠത്തിന്റെ മുന്നിലൊരാൾക്കൂട്ടം. ഇപ്പോക്കണ്ടാൽ തിരുവനന്തപുരത്തെ ഇന്ദിരാഭവന്റെ മുൻവശംപോലെ. തലയും ചൊറിഞ്ഞു കുറെ കുട്ടിദൈവങ്ങൾ! കൂടിയാലോചനായോഗങ്ങൾ! അതിനിടക്ക് ഇപ്പ ശരിയാക്കിത്തരാം എന്നുപറഞ്ഞു കുറച്ചു സീനിയേഴ്സ് അകത്തേക്ക്. അതിനേക്കാൾ വേഗത്തിൽ കുറച്ചെണ്ണം പുറത്തേക്ക്. ആകെ ജകപൊക!
ഇതൊക്കെ കണ്ടുംകേട്ടും പതിദേവിന്റെ കാലും തടവിയിരുന്ന ലക്ഷ്മിക്കുട്ടി തലതരിച്ചിട്ടെഴുന്നേറ്റു അടുക്കളയിലേക്കുപോയി. "ചായക്കു വെള്ളം വയ്ക്കാം".
"ആയിക്കോട്ടെ, " ഉച്ചത്തിലൊരു കോറസ്സ് പിന്നാലെ. "കടിയുമാവാം" ഒരു ആത്മഗതം ഉച്ചത്തിലായിപ്പോയി.
"കാലുതടവിത്തടവി മരംപോലെയായ കൈയാ ഇത്. ഒന്നങ്ങോട്ടിട്ടുതന്നാലുണ്ടല്ലോ " ദേവി കോപാക്രാന്തയായി.
"ഓരോന്നുണ്ടാക്കി വച്ചിട്ടിങ്ങുപോന്നോളും, നമ്മുടെ സ്വൈര്യം കെടുത്താൻ" മഹാവിഷ്ണു ഒന്നെണീറ്റിരുന്നു, "എത്രകാലമെന്നുവച്ചാ ഇങ്ങനെ കിടക്കുന്നേ! ഹൊ! എന്നെ സമ്മതിക്കണം"
താടിക്കുകൈകൊടുത്തും മൂക്കിനു വിരൽ വച്ചും തലചൊറിഞ്ഞാൽ ഭാവന ഉണരുമെന്നു വച്ചു കിരീടമൂരിവച്ചു തല ചൊറിഞ്ഞുമൊക്കെ ആലോചനയോടാലോചന!
"കാര്യം നോം കുരുട്ടുബുദ്ധിയുടെ ആശാനാണെങ്കിലും ചിലപ്പോ തലക്കകത്തു ഒന്നും കത്താറില്ല". അദ്ദേഹം പ്രതീക്ഷയോടെ അടുക്കളവാതിലിലേക്കു നോക്കി.
"ദേ, ഒന്നിങ്ങുവന്നേ," അടുക്കളയുടെ കർട്ടൻ ഒന്നിളകി.
"പാലില്ലാന്നു പറയാനാകും, കട്ടനായാലും മതി" കുട്ടിദൈവങ്ങളിലൊന്ന് മൊഴിഞ്ഞു.
"മിണ്ടാണ്ടിരിക്ക്, ഇവിടെ ദേവലോകം എപ്പഴാ കൈവിടുകാന്ന് ആധിപിടിച്ചിരിക്കുമ്പഴാവന്റെയൊര ു കട്ടൻ" ദേവേന്ദ്രൻ കലിതുള്ളി. വരം കൊടുത്ത ശിവനെ തുറിച്ചൊരുനോട്ടവും നോക്കി. തിരികെ വീട്ടിൽ ചെല്ലുമ്പോൾ പാർവ്വതിയുടെ നോട്ടത്തിന്റെ കാര്യം ആലോചിച്ചു ബേജാറായിരുന്ന ശിവന് ഈ നോട്ടത്തിലൊന്നും തോന്നിയില്ല.
അടുക്കളേൽ ലക്ഷ്മിക്കുട്ടി വിഷ്ണൂന്റെ തലയിൽ ലഡ്ഡു പൊട്ടിച്ചു.
"വൈ കാണ്ട് വീ ക്രിയേറ്റ് എ ഫെയ്ക്ക് ഡിയർ?"
"അനദർ വൺ? യൂ സേ എ ന്യൂ വൺ?" വിഷ്ണു വണ്ടറടിച്ചു. "ഒത്തിരി കോൺസിക്വെൻസീസ് ഉണ്ടാവും ഡിയർ. നിനക്കും ചിലപ്പോൾ ഒരു ഫെയ്ക്ക് ആവേണ്ടിവരും എന്നെ സപ്പോർട്ട് ചെയ്യാൻ. ആർ യൂ റെഡി ഫോർ അ ഗെയിം?"
"യെസ്, ഐ ആം. ചിലർക്കൊക്കെ പണികൊടുക്കാനും നമുക്കിതൊരു ചാൻസാ ഡാർലിംഗ്. നമുക്കിതൊരു മൾട്ടിടാസ്ക്കാക്കിയാലോ. അടുത്തറിയുന്നവർക്കല്ലേ അറിയൂ നമ്മുടെ ഫെയ്ക്കവതാരലക്ഷ്യം. മറ്റുള്ളവരറിഞ്ഞു വരുമ്പോഴേക്കും നമുക്കിതു ഡീയാക്റ്റിവേറ്റ് ചെയ്തേക്കാം, ഹൗസാറ്റ്?"
"ഹൂ, യൂ ആർ സച്ച് എ വണ്ടർഫുൾ വൈഫ്", ഭാര്യയെ കെട്ടിപ്പിടിക്കാനാഞ്ഞപ്പോഴേക്ക ും ആരോ ചാടിക്കേറി അടുക്കളയിലേക്ക്.
"ഹാ ആരായിത്, എം. ഐ. ഷാനവാസോ?, ഛേയ്, നാരദരോ, ന്യൂസ് ടൈം കാണാൻ തുടങ്ങിയതിനുശേഷം പേരൊക്കെ മാറിപ്പോകുന്നു" ഭഗവാൻ ഇച്ഛാഭംഗം പല്ലുകടിച്ചുതീർത്തു.
തെകിട്ടിവന്ന കലി നാരദർ നാരായണ പറഞ്ഞൊതുക്കി, അയാൾടെ ഒരു ഉപമ!
"തീരുമാനം വല്ലതും..........." നാരദൻ തലചൊറിഞ്ഞു. വിഷ്ണു വാമഭാഗത്തിന്റെ ഐഡിയ അവതരിപ്പിച്ചു, നാരദർ ഉഷാറായ്.
"കലക്കി ദേവീ, കലക്കി".
"കലക്കിയില്ല, പഞ്ചസാര ഇട്ടതേയുള്ളൂ", ലക്ഷ്മിക്കുട്ടി നിഷ്കളങ്കിയായി.
"അതല്ല, ഈ ഐഡിയ. ഹൊ! കുറെ കാലമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു നാലു പറഞ്ഞിട്ട്. ഭഗവാൻ, എത്രയും പെട്ടെന്ന് അവിടുന്ന് ഫെയ്ക്കായാലും." നാരദർ പറഞ്ഞു. " ഭഗവാൻ, എങ്ങനെയാണ് സ്ക്രിപ്റ്റ്? സിനിമ പോലെ മുഴുവൻ എഴുതിവച്ചിട്ട് പെർഫോർമൻസ് തുടങ്ങണോ? അതോ സീരിയൽ പോലെ അന്നന്നു കിട്ടുന്നവരെ വച്ചു അപ്പപ്പോ എഴുതി മുന്നോട്ടുപോണോ?"
"നാരദരേ, പണ്ടത്തെപ്പോലെ ഒരുത്തനേം വിശ്വസിക്കാൻ പറ്റില്ല. എന്തായാലും നമുക്കൊരു ലക്ഷ്യമുണ്ട് ഈ അവതാരത്തിലൂടെ. ആരെയൊക്കെ വെട്ടി മലർത്തണമെന്ന ലക്ഷ്യബോധവുമുണ്ട്. പിന്നെ, വഴിയിൽ സൗകര്യംപോലെ കിട്ടുന്നവർക്കൊക്കെ പണികൊടുക്കാമെന്നേ"
"നാരായണ നാരായണ", നാരദർ ലക്ഷ്മീദേവി ഉണ്ടാക്കിവച്ച ചായയും തണുത്തുപോയ ബിസ്കിറ്റുമായി പുറത്തേക്കുപോയി.
അങ്ങനെയാണ് ആ പത്തു ഫെയ്ക്കും ഉണ്ടായത്. പത്താമത്തെ ഫെയ്ക്കായപ്പോഴേക്കും പുള്ളിക്കാരൻ ഒരു കാര്യം തിരിച്ചറിഞ്ഞു. തന്നെക്കാൾ വലിയ ഫെയ്ക്കുകൾ ഈ ലോകത്തിഷ്ടംപോലെ ഉണ്ട്. അടുത്ത അവതാരം ചിലപ്പോൾ നല്ല ഷേയ്പ്പിൽ തിരിച്ചു വൈകുണ്ഠത്തിലേക്കു പോയെന്നു വരില്ല. അതോടെ നിർത്തി അവതാരമെടുപ്പ്! ഓഫ്‌ലൈനായിരുന്നു മാത്രം കളി തുടങ്ങി. ഇന്നും കക്ഷി ഓഫ്‌ലൈനാ. എന്നെങ്കിലും പച്ച ലൈറ്റ് കത്തിയാൽ ഞാനും പറയും ഒരു ഹായ് !
ഇന്നത്തെ ഫെയ്സ്ബുക്കിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ ഫെയ്ക്കുകൾ! ആരായിരിക്കും ലോകത്തിലെ ഏറ്റവും വലിയ ഫെയ്ക്ക്? അറിയില്ലാ? അതേയ്, പുള്ളിക്കാരനാ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായി ആ തിരോന്തരത്തങ്ങനെ മലർന്നു കിടക്കുന്നത്!
ഉള്ള മഴയും വെയിലുമൊക്കെക്കൊണ്ടു ആയിരവും രണ്ടായിരവും കൊല്ലമൊക്കെ തപസ്സു ചെയ്തുകളയും ചില രാക്ഷസന്മാർ. ഇങ്ങനെ ഘോരതപസ്സു ചെയ്യുന്നവർക്കു വരം കൊടുക്കാതിരിക്കാനും പറ്റില്ല ദേവന്മാർക്ക്. കാരണം, ഏതോ വിവരദോഷി ദൈവങ്ങളുടെ പേരിന്റെ പര്യായമായി ആശ്രിതവൽസലനെന്നും വരദായകനെന്നുമൊക്കെ എഴുതിവച്ചു. ഇനിയിപ്പോ പേരുകിട്ടിയ സ്ഥിതിക്കു വരം കൊടുക്കാതെ ഒള്ള പേരുകളയാൻ എന്റെ പട്ടിവരും, ഹും!! ചോദിക്കുന്ന വരം കേട്ടാൽ കൊടുക്കുന്ന ദൈവത്തിനുപോലും ബോധക്കേട് വരും. ചോദിക്കുന്നതും കൊണ്ടേ പോകത്തും ഉള്ളൂ. ഇവനൊക്കെ ഒരു കാര്യത്തിനിറങ്ങിത്തിരിച്ചാൽ അതുംകൊണ്ടേ തിരികെ വീട്ടിൽ പോകൂ.
അങ്ങനെ ഗതിയില്ലാതെ ഉടൻകൊല്ലി വരവും കൊടുത്തിട്ടൊറ്റ ഓട്ടമാണ് വൈകുണ്ഠത്തിലേക്ക്. കൂടെക്കൂടെ തിരിഞ്ഞു നോക്കിനോക്കിയാണോട്ടം. ചിലപ്പോൾ കിട്ടിയവരവും കൊണ്ട് അവൻ നമ്മുടെ പിന്നാലെതന്നെയുണ്ടാവും, കിട്ടിയതിന്റെ ഗുണം പരീക്ഷിക്കാൻ.
അങ്ങനെ വൈകുണ്ഠത്തിന്റെ മുന്നിലൊരാൾക്കൂട്ടം. ഇപ്പോക്കണ്ടാൽ തിരുവനന്തപുരത്തെ ഇന്ദിരാഭവന്റെ മുൻവശംപോലെ. തലയും ചൊറിഞ്ഞു കുറെ കുട്ടിദൈവങ്ങൾ! കൂടിയാലോചനായോഗങ്ങൾ! അതിനിടക്ക് ഇപ്പ ശരിയാക്കിത്തരാം എന്നുപറഞ്ഞു കുറച്ചു സീനിയേഴ്സ് അകത്തേക്ക്. അതിനേക്കാൾ വേഗത്തിൽ കുറച്ചെണ്ണം പുറത്തേക്ക്. ആകെ ജകപൊക!
ഇതൊക്കെ കണ്ടുംകേട്ടും പതിദേവിന്റെ കാലും തടവിയിരുന്ന ലക്ഷ്മിക്കുട്ടി തലതരിച്ചിട്ടെഴുന്നേറ്റു അടുക്കളയിലേക്കുപോയി. "ചായക്കു വെള്ളം വയ്ക്കാം".
"ആയിക്കോട്ടെ, " ഉച്ചത്തിലൊരു കോറസ്സ് പിന്നാലെ. "കടിയുമാവാം" ഒരു ആത്മഗതം ഉച്ചത്തിലായിപ്പോയി.
"കാലുതടവിത്തടവി മരംപോലെയായ കൈയാ ഇത്. ഒന്നങ്ങോട്ടിട്ടുതന്നാലുണ്ടല്ലോ
"ഓരോന്നുണ്ടാക്കി വച്ചിട്ടിങ്ങുപോന്നോളും, നമ്മുടെ സ്വൈര്യം കെടുത്താൻ" മഹാവിഷ്ണു ഒന്നെണീറ്റിരുന്നു, "എത്രകാലമെന്നുവച്ചാ ഇങ്ങനെ കിടക്കുന്നേ! ഹൊ! എന്നെ സമ്മതിക്കണം"
താടിക്കുകൈകൊടുത്തും മൂക്കിനു വിരൽ വച്ചും തലചൊറിഞ്ഞാൽ ഭാവന ഉണരുമെന്നു വച്ചു കിരീടമൂരിവച്ചു തല ചൊറിഞ്ഞുമൊക്കെ ആലോചനയോടാലോചന!
"കാര്യം നോം കുരുട്ടുബുദ്ധിയുടെ ആശാനാണെങ്കിലും ചിലപ്പോ തലക്കകത്തു ഒന്നും കത്താറില്ല". അദ്ദേഹം പ്രതീക്ഷയോടെ അടുക്കളവാതിലിലേക്കു നോക്കി.
"ദേ, ഒന്നിങ്ങുവന്നേ," അടുക്കളയുടെ കർട്ടൻ ഒന്നിളകി.
"പാലില്ലാന്നു പറയാനാകും, കട്ടനായാലും മതി" കുട്ടിദൈവങ്ങളിലൊന്ന് മൊഴിഞ്ഞു.
"മിണ്ടാണ്ടിരിക്ക്, ഇവിടെ ദേവലോകം എപ്പഴാ കൈവിടുകാന്ന് ആധിപിടിച്ചിരിക്കുമ്പഴാവന്റെയൊര
അടുക്കളേൽ ലക്ഷ്മിക്കുട്ടി വിഷ്ണൂന്റെ തലയിൽ ലഡ്ഡു പൊട്ടിച്ചു.
"വൈ കാണ്ട് വീ ക്രിയേറ്റ് എ ഫെയ്ക്ക് ഡിയർ?"
"അനദർ വൺ? യൂ സേ എ ന്യൂ വൺ?" വിഷ്ണു വണ്ടറടിച്ചു. "ഒത്തിരി കോൺസിക്വെൻസീസ് ഉണ്ടാവും ഡിയർ. നിനക്കും ചിലപ്പോൾ ഒരു ഫെയ്ക്ക് ആവേണ്ടിവരും എന്നെ സപ്പോർട്ട് ചെയ്യാൻ. ആർ യൂ റെഡി ഫോർ അ ഗെയിം?"
"യെസ്, ഐ ആം. ചിലർക്കൊക്കെ പണികൊടുക്കാനും നമുക്കിതൊരു ചാൻസാ ഡാർലിംഗ്. നമുക്കിതൊരു മൾട്ടിടാസ്ക്കാക്കിയാലോ. അടുത്തറിയുന്നവർക്കല്ലേ അറിയൂ നമ്മുടെ ഫെയ്ക്കവതാരലക്ഷ്യം. മറ്റുള്ളവരറിഞ്ഞു വരുമ്പോഴേക്കും നമുക്കിതു ഡീയാക്റ്റിവേറ്റ് ചെയ്തേക്കാം, ഹൗസാറ്റ്?"
"ഹൂ, യൂ ആർ സച്ച് എ വണ്ടർഫുൾ വൈഫ്", ഭാര്യയെ കെട്ടിപ്പിടിക്കാനാഞ്ഞപ്പോഴേക്ക
"ഹാ ആരായിത്, എം. ഐ. ഷാനവാസോ?, ഛേയ്, നാരദരോ, ന്യൂസ് ടൈം കാണാൻ തുടങ്ങിയതിനുശേഷം പേരൊക്കെ മാറിപ്പോകുന്നു" ഭഗവാൻ ഇച്ഛാഭംഗം പല്ലുകടിച്ചുതീർത്തു.
തെകിട്ടിവന്ന കലി നാരദർ നാരായണ പറഞ്ഞൊതുക്കി, അയാൾടെ ഒരു ഉപമ!
"തീരുമാനം വല്ലതും..........." നാരദൻ തലചൊറിഞ്ഞു. വിഷ്ണു വാമഭാഗത്തിന്റെ ഐഡിയ അവതരിപ്പിച്ചു, നാരദർ ഉഷാറായ്.
"കലക്കി ദേവീ, കലക്കി".
"കലക്കിയില്ല, പഞ്ചസാര ഇട്ടതേയുള്ളൂ", ലക്ഷ്മിക്കുട്ടി നിഷ്കളങ്കിയായി.
"അതല്ല, ഈ ഐഡിയ. ഹൊ! കുറെ കാലമായി അങ്ങോട്ടുമിങ്ങോട്ടും നടന്നു നാലു പറഞ്ഞിട്ട്. ഭഗവാൻ, എത്രയും പെട്ടെന്ന് അവിടുന്ന് ഫെയ്ക്കായാലും." നാരദർ പറഞ്ഞു. " ഭഗവാൻ, എങ്ങനെയാണ് സ്ക്രിപ്റ്റ്? സിനിമ പോലെ മുഴുവൻ എഴുതിവച്ചിട്ട് പെർഫോർമൻസ് തുടങ്ങണോ? അതോ സീരിയൽ പോലെ അന്നന്നു കിട്ടുന്നവരെ വച്ചു അപ്പപ്പോ എഴുതി മുന്നോട്ടുപോണോ?"
"നാരദരേ, പണ്ടത്തെപ്പോലെ ഒരുത്തനേം വിശ്വസിക്കാൻ പറ്റില്ല. എന്തായാലും നമുക്കൊരു ലക്ഷ്യമുണ്ട് ഈ അവതാരത്തിലൂടെ. ആരെയൊക്കെ വെട്ടി മലർത്തണമെന്ന ലക്ഷ്യബോധവുമുണ്ട്. പിന്നെ, വഴിയിൽ സൗകര്യംപോലെ കിട്ടുന്നവർക്കൊക്കെ പണികൊടുക്കാമെന്നേ"
"നാരായണ നാരായണ", നാരദർ ലക്ഷ്മീദേവി ഉണ്ടാക്കിവച്ച ചായയും തണുത്തുപോയ ബിസ്കിറ്റുമായി പുറത്തേക്കുപോയി.
അങ്ങനെയാണ് ആ പത്തു ഫെയ്ക്കും ഉണ്ടായത്. പത്താമത്തെ ഫെയ്ക്കായപ്പോഴേക്കും പുള്ളിക്കാരൻ ഒരു കാര്യം തിരിച്ചറിഞ്ഞു. തന്നെക്കാൾ വലിയ ഫെയ്ക്കുകൾ ഈ ലോകത്തിഷ്ടംപോലെ ഉണ്ട്. അടുത്ത അവതാരം ചിലപ്പോൾ നല്ല ഷേയ്പ്പിൽ തിരിച്ചു വൈകുണ്ഠത്തിലേക്കു പോയെന്നു വരില്ല. അതോടെ നിർത്തി അവതാരമെടുപ്പ്! ഓഫ്‌ലൈനായിരുന്നു മാത്രം കളി തുടങ്ങി. ഇന്നും കക്ഷി ഓഫ്‌ലൈനാ. എന്നെങ്കിലും പച്ച ലൈറ്റ് കത്തിയാൽ ഞാനും പറയും ഒരു ഹായ് !
No comments:
Post a Comment