ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ.........
ഇന്നു ഒന്നാം തീയതി. ചിങ്ങം ഒന്ന്. പണ്ടൊക്കെ ഒന്നാം തീയതി എന്നു പറഞ്ഞാൽ രാവിലെ കുളിച്ച്, പൂകൊണ്ടലങ്കരിച്ച, തിളങ്ങുന്ന വെങ്കല നിലവിളക്കിൽ നിറയെ എണ്ണയൊഴിച്ച് അഞ്ചുതിരിയിട്ടുകത്തിച്ച്, കൈകൂപ്പി അറിയാവുന്ന മന്ത്രങ്ങളൊക്കെപ്പറഞ്ഞു പ്രാർത്ഥിച്ച്, പിന്നീടാ കിനിഞ്ഞുകത്തുന്ന വിളക്കിന്റെ ഭംഗി ആസ്വദിക്കുന്ന ഒരു നറുമണമുള്ള സുപ്രഭാതമാണ്. ഇന്നുപക്ഷെ, എന്നുമുള്ള കുളിപോലും ഉണ്ടായില്ല.
അമ്മ രാവിലെ ഒരു കല്യാണത്തിനുപോയതിനാൽ രാവിലെ ചപ്രതലയിൽ ഒരു ക്ലിപ്പും കേറ്റി അടുക്കളയിൽ കയറി. അച്ഛനോടു ചോദിച്ചു, "ചിക്കൻ കറി ഉണ്ടാക്കട്ടെ?" "അതെന്താ അങ്ങനൊരു ചോദ്യം" എന്നച്ഛൻ. അല്ലാ, ഒന്നാം തീയതിയല്ലേ എന്നു ഞാൻ. ഒന്നാം തീയതിയല്ലേ ചിക്കൻകറി കഴിക്കേണ്ടത് എന്നായി അച്ഛൻ. എന്നാലോക്കേ എന്നു ഞാൻ.
ഓണമെന്നാൽ എനിക്കെന്നും ഊഞ്ഞാലാട്ടം മാത്രമായിരുന്നു. പൂക്കളവും സദ്യയുമൊന്നും ഒരിക്കലും അജണ്ടയിലില്ലായിരുന്നു. പോക്കറ്റുള്ള വീട്ടുടുപ്പുകൾ അന്നും ഇന്നും എനിക്കിഷ്ടമാണ്. അതിന്റെ പോക്കറ്റിൽ നിറയെ ചിപ്സും ബൂന്ദിയും മിക്സ്ചറും ശർക്കരവരട്ടിയുമായി ഒരു കൈയിൽ ബാലരമയുമായി ഊഞ്ഞാലാടുന്നതാണെന്നും ഏറ്റവും മനോഹരമായ ബാല്യകാലസ്മരണ. പിന്നെ, ഇടക്കിടക്ക്, മെയ്‌വഴക്കം പരീക്ഷിച്ചുള്ള നടുവിടിച്ചുള്ള വീഴ്ചകളും!
പണ്ടൊന്നും ഓണക്കോടിയോ പിറന്നാൾക്കോടിയോ വീട്ടിൽ ശീലമായിരുന്നില്ല. ഒരിക്കലും വേണമെന്നു തോന്നിയിരുന്നുമില്ല. ഇടക്കെപ്പോഴോ അതും വന്നു. സ്നേഹം പ്രകടിപ്പിക്കാൻ വാക്കുകളില്ലാത്തവർ അതൊരു കവറിലാക്കി ഓണക്കോടിയാക്കുന്നതാണോ? സ്നേഹത്തിന്റെ രൂപമേതെന്നറിയാതെ ഉഴറുമ്പോൾ കിട്ടിയ കോടിയിലതുതിരയുകയും അതിനെ നെഞ്ചിലേക്കുചേർത്ത്, അലമാരയിൽ ഭദ്രമാക്കുകയും ചെയ്യുന്നു.
എല്ലാം ഉള്ളവന് ഓണമെന്നാൽ കോടി, സദ്യ, ഷോപ്പിംഗ്, ഓണാഘോഷം, കറക്കം...... ഒന്നുമില്ലാത്തവനു ഒരു നിറകൺചിരി. സ്നേഹവും കരുതലും നിറഞ്ഞൊഴുകുന്ന ഒരു പുഞ്ചിരി. രാവിലെ കത്തിച്ചുവച്ച അഞ്ചുതിരിയിട്ട വിളക്കുപോലെ ശോഭയാർന്ന ഒരു ചിരി. ആകാശത്തോളമുയർന്നുപറക്കുന്ന, വയറ്റിൽ ചിത്രശലഭങ്ങൾ ചിറകുവെട്ടിച്ചുപറപ്പിക്കുന്ന ഒരു സ്നേഹപ്പൊന്നൂഞ്ഞാൽ, ആകാശത്തോളമുയർന്നു തിരികെവരുമ്പോൾ പിടിക്കാൻ കൈനീട്ടിനിൽക്കുന്ന ഒരു കരുതൽ....
ആ കരുതലിനു പകരം........ പോക്കറ്റിലെ ശർക്കരവരട്ടിയും ബൂന്ദിയും...... പിന്നെ ഒത്തിരിയൊത്തിരി കഥകളും, പിന്നെ കുറേ കഥയില്ലാത്ത തമാശകളും..... മഞ്ചലേറിപ്പോകുന്ന സ്വപ്നങ്ങളും............ ഇതിനൊക്കെ ഓണം വരണോ? ഒന്നാം തീയതി വരണോ?
ഫ്രീസറിൽ നിന്നെടുത്തുവച്ച ചിക്കൻ തണുപ്പുമാറിക്കാണും. ഒന്നാംതീയതിയായി രാവിലെ തന്നെ ഒരു മഹാപാപം ചെയ്തിട്ടുവരാം. ചുമ്മാതല്ല ഗതിപിടിക്കാത്തത്!!!
എൻ.ബി.: സവാളയില്ലാതെ ചിക്കൻ കറി വയ്ക്കാൻ പറ്റ്വോ?

No comments:
Post a Comment