ഒളിച്ചുകളി............
കുഞ്ഞുനാളിലേ എനിക്കു വലിയ ഇഷ്ടമൊന്നുമില്ല ഒളിച്ചുകളിക്കാൻ. കൂടെ കളിക്കുന്നവരെ പറ്റിക്കുംപോലെ, സ്വയം പറ്റിക്കപ്പെടുന്നപോലെ ഒക്കെ ഒരു തോന്നൽ. ഇരുട്ടത്തും മറയത്തും പതുങ്ങി നിൽക്കുന്നവരുടെ മനസ്സിലെന്തായിരിക്കും എന്ന ചിന്ത എപ്പോഴും അലട്ടും. ഇരുട്ടിൽ നിന്നും അവർ ചാടിവീണ് "ഠോ" എന്നു പേടിപ്പിച്ചാലോ എന്ന ഭയം. അങ്ങനെ പേടിപ്പിക്കുന്നവരോട് ഉള്ളിലെവിടെയോ ഒരകൽച്ച. ഒളിക്കുന്നവരെയും മനസ്സിലെങ്കിലും എന്തെങ്കിലും ഒളിപ്പിക്കുന്നവരെയും എന്നും പേടിയോടെ കാണാനേ കഴിഞ്ഞിട്ടുള്ളൂ.
എന്തുകൊണ്ടാണെന്നറിയില്ല. എനിക്കറിയാം. അവരൊക്കെ നല്ലവരാണ്. കളിക്കാൻ, സാഹസികത കാണിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്റെ അരക്ഷിതാവസ്ഥ അവർക്ക് വെല്ലുവിളികളാണ്. അവരുടെയൊക്കെ ഉള്ളിൽ കളികളുടെ ത്രിൽ മാത്രമാണ്. ഒരു ചെറിയ ഠോ കേൾക്കുമ്പോൾതന്നെ വാരിയെല്ലുകളും തകർത്ത് എന്റെ ഹൃദയം കിതയ്ക്കുമ്പോൾ അവരൊക്കെ ആർത്തു ചിരിക്കുന്നത്, എനിക്കറിയാം, അവരാരും ദുഷ്ടരായിട്ടല്ല, അവരുടെ കുട്ടിത്തങ്ങളുടെ കുസൃതികളാണവ.
പോട്ടേ, സാരമില്ലാന്ന് സമാധാനിപ്പിച്ച് ത്രസിക്കുന്ന ധമനികളെ അടക്കാൻ പാടുപെടുമ്പോൾ ഞാനോർക്കും, എല്ലാരും എന്താണിങ്ങനെ? ഞാനുമെന്താണിങ്ങനെ? എന്റെ ഉള്ളിലെവിടെയോ ഒളിച്ചിരിക്കുന്ന ആ പേടിത്തൊണ്ടിക്കുട്ടി കാൽമുട്ടുകളിൽ മുഖമൊളിപ്പിച്ച് ചുരുണ്ടിരിക്കുന്നത് ആരോടും സ്നേഹമില്ലാത്തതുകൊണ്ടല്ല. അവരുടെ മുഖത്തെ ചെറിയൊരു മാറ്റം പോലും എന്നെ അത്രയേറെ തളർത്തുന്നതുകൊണ്ടാണ്.
എന്നോടൊളിച്ചു കളിക്കരുതേ ആരും. ഇനിയൊരു ഠോ കേൾക്കാൻ ഈ ഹൃദയം ബാക്കിയുണ്ടാവില്ല.

No comments:
Post a Comment