മസ്കിറ്റോമിൻടൺ!!.............. ...
ഈ കൊച്ചിക്കാരെന്തിനാന്നേ തടി കുറയ്ക്കാൻ ജിമ്മിൽ പോകുന്നേ?
ഓരോ കൊതുകിനെ കൊല്ലുന്ന ബാറ്റ് വാങ്ങിയാൽപ്പോരേ? ഞാനിപ്പോൾ വൈകുന്നേരം ആറര മുതൽ രാത്രി പന്ത്രണ്ടുവരെ "മസ്കിറ്റോ മിന്റൻ" കളിയാ.
ഈ പോക്കു പോയാൽ അടുത്ത പ്രാവശ്യം വീട്ടിൽ ചെല്ലുമ്പോൾ അമ്മ എന്നോട് ആരാന്ന് ചോദിക്കും. മെലിഞ്ഞ ഒരു സുന്ദരിയെ കണ്ടിട്ടേ.
ആറു മണിക്കൂറല്ലിയോ പ്രാക്ടീസ്? എന്നാ സ്മാഷാന്നേ? രണ്ടുദിവസമായി കൈമുട്ടിനു നല്ല വേദന. ടെന്നീസ് എൽബോ ആണോന്നൊരു സംശേം!
പിന്നെ, എന്നുമൊരു ഉത്സവപ്രതീതിയും! വിഷൂനും ദീപാവലിക്കും മാത്രമുള്ള പടക്കമിപ്പോൾ എന്നും പൊട്ടിക്കാല്ലോ! എന്തായാലും കൊച്ചീലെ കൊഴുത്ത ഓടയിലെ കൊഴുത്ത കൊതുകുകൾ എന്നെ സ്ലിം ബ്യൂട്ടിയാക്കും, തീർച്ച!
മൂന്നു മണിക്കൂർ പ്രാക്റ്റീസ് കഴിഞ്ഞു, കുറച്ചു ബൂസ്റ്റ് കുടിച്ചിട്ടു വരാമെ. പണ്ട് ദീപിക പദുക്കോൺ ബൂസ്റ്റാ കുടിച്ചിരുന്നേത്രേ!!!......... .
ഈ കൊച്ചിക്കാരെന്തിനാന്നേ തടി കുറയ്ക്കാൻ ജിമ്മിൽ പോകുന്നേ?
ഓരോ കൊതുകിനെ കൊല്ലുന്ന ബാറ്റ് വാങ്ങിയാൽപ്പോരേ? ഞാനിപ്പോൾ വൈകുന്നേരം ആറര മുതൽ രാത്രി പന്ത്രണ്ടുവരെ "മസ്കിറ്റോ മിന്റൻ" കളിയാ.
ഈ പോക്കു പോയാൽ അടുത്ത പ്രാവശ്യം വീട്ടിൽ ചെല്ലുമ്പോൾ അമ്മ എന്നോട് ആരാന്ന് ചോദിക്കും. മെലിഞ്ഞ ഒരു സുന്ദരിയെ കണ്ടിട്ടേ.
ആറു മണിക്കൂറല്ലിയോ പ്രാക്ടീസ്? എന്നാ സ്മാഷാന്നേ? രണ്ടുദിവസമായി കൈമുട്ടിനു നല്ല വേദന. ടെന്നീസ് എൽബോ ആണോന്നൊരു സംശേം!
പിന്നെ, എന്നുമൊരു ഉത്സവപ്രതീതിയും! വിഷൂനും ദീപാവലിക്കും മാത്രമുള്ള പടക്കമിപ്പോൾ എന്നും പൊട്ടിക്കാല്ലോ! എന്തായാലും കൊച്ചീലെ കൊഴുത്ത ഓടയിലെ കൊഴുത്ത കൊതുകുകൾ എന്നെ സ്ലിം ബ്യൂട്ടിയാക്കും, തീർച്ച!
മൂന്നു മണിക്കൂർ പ്രാക്റ്റീസ് കഴിഞ്ഞു, കുറച്ചു ബൂസ്റ്റ് കുടിച്ചിട്ടു വരാമെ. പണ്ട് ദീപിക പദുക്കോൺ ബൂസ്റ്റാ കുടിച്ചിരുന്നേത്രേ!!!.........
No comments:
Post a Comment