അവസ്ഥാന്തരങ്ങൾ....
"ഈ ലോകത്തിലെ ഏറ്റവും വലിയ മൂന്നു മോശംവാക്കുകൾ പറയൂ."
"എന്നെക്കൊണ്ടു തെറി പറയിപ്പിക്കാനാണോ രാവിലെ ഭാവം?"
"തെറികൾ മോശമാകുന്നത് അതിന്റെ രൂപം കൊണ്ടാണ്. ഞാൻ പറയുന്നത് പ്രകൃതം കൊണ്ടും അനുഭവം കൊണ്ടും നമ്മെ മോശമാക്കുന്ന വാക്കുകളെപ്പറ്റിയാണ്."
"തെറിയും അങ്ങനെയല്ലേ?"
"അല്ലാ. തെറി വിളിക്കുകയും,പറയുകയും ചെയ്യുന്നവന്റെ ആത്മപ്രകാശനം മാത്രം. അതു കൊള്ളുന്നവന് ഒരു തീപ്പൊരി കൊണ്ടു പൊള്ളുംപോലെ നൈമിഷികമായി ഒന്നു നീറും. പിന്നെയതു മാറും, മാറണം. അല്ലെങ്കിൽ കെട്ടവെള്ളം തെറിച്ചതുപോലെ ഒരുമാത്ര ദുർഗ്ഗന്ധമുണ്ടാകും, പിന്നെയതു മാറും, മാറണം. യഥാർത്ഥത്തിൽ പൊള്ളുന്നതും ദുർഗ്ഗന്ധം വമിക്കുന്നതും ഒരിക്കലും മാഞ്ഞുപോകാത്ത മുറിപ്പാടുകൾ അവശേഷിപ്പിക്കുന്നതും ഇതൊന്നുമല്ല."
"പിന്നെന്താണ്?"
"അവ മൂന്നു വാക്കുകളാണ്. നിവൃത്തികേട്, നിസ്സഹായത, പിന്നെ അവഗണന."
"എന്താ അങ്ങനെ?"
"ഈ ലോകത്തെ എല്ലാ വേദനകളും ഇവയിൽ നിന്നും, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ടായവയാണ്. അവ അനുഭവിച്ചുകൊണ്ടിരിക്കുന്നവന്റെ ചുട്ടുനീറൽ, അതുണ്ടാക്കുന്ന വ്രണത്തിന്റെ ആഴവും പരപ്പും, അതിലടിയുന്ന പഴുപ്പും പുഴുക്കുത്തുകളും, കാലമേറെക്കഴിഞ്ഞാലും മായാതെ കരുവാളിച്ചുകിടക്കുന്ന മുറിപ്പാടുകൾ... "
"ഒരുപക്ഷേ, നീ വേദാന്തം പറയാൻ പഠിച്ചതും ആ പുഴുക്കുത്തലുകളിൽ നിന്നാണോ?"
"അതെ, ചേറിലല്ലേ താമര വിരിയുക? ജെ.കെ.വിയുടെ ഹംസഗാനം വായിച്ചിട്ടുണ്ടോ?"
"ഇല്ല. എന്തേ?"
"എന്താന്നറിയില്ല, പെട്ടെന്നോർമ്മവന്നു. പണ്ടെങ്ങോ വായിച്ചതാണ്. റഷ്യയിലെ ഒരു പ്രണയവിപ്ലവകഥ. അതിലാണ് ആദ്യമായി വോഡ്കയെപറ്റി കേട്ടത്, പ്രണയത്തെ അറിഞ്ഞത്. അതിലിങ്ങനെയൊക്കെ ഉണ്ടോ എന്നതിശയിച്ചത്. ആ നഷ്ടത്തിൽ നെഞ്ചുനൊന്തത്. വായിക്കണം കേട്ടോ."
"ഉം, വായിക്കാം. എന്തേ ഒരു ദീർഘനിശ്വാസം?"
"അതൊരു കെമിക്കൽ പ്രോസ്സസാണ്. ചുറ്റും പറന്നു നടക്കുന്ന ദു:ഖവിചാരങ്ങളെ ഒരു ദീർഘശ്വാസത്തിലൂടെ ഉള്ളിലേക്കെടുത്ത് ശ്വാസകോശത്തിനുള്ളിലേക്കു കൊണ്ടുപോയി ഹൃദയത്തിലെ ചില രാസവസ്തുക്കളൊക്കെ ചേർത്തു രൂപമാറ്റം നടത്തി ഭാരം കുറച്ച് ഒരു ദീർഘനിശ്വാസത്തിലൂടെ പുറത്തേക്കുവിടും. നിസ്സംഗതയായി. ഉള്ളിലേക്കെടുത്ത ദു:ഖങ്ങൾ കാർബൺ ഡയോക്സൈഡാണെങ്കിൽ ഹൃദയത്തിലെത്തി വികാരവിചാരങ്ങളുമായി റിയാക്റ്റ് ചെയ്ത് പുറത്തുപോകുന്നത് ഹൈഡ്രജനായിരിക്കും. അതു ഭാരം കുറഞ്ഞ വാതകമായതിനാൽ എന്റെ നിശ്വാസത്തിൽ ദൂരേക്കു തെറിച്ചുപോകും. ഓക്സിജനെ ഞാൻ തന്നെയെടുക്കും, ജീവിക്കാനായി. പക്ഷേ ഒരു കാര്യം."
"എന്താത്?"
"ആ ഖരാവസ്ഥയിലായ കാർബൺ കരിപോലെ ഹൃദയത്തിനു ചുറ്റും കട്ടപിടിക്കും. പിന്നീടതു കണ്ണിനു ചുറ്റും പടരും. അതാണീ ഡാർക്ക് സർക്കിൾസ്. തെരിയുമാ? ഹഹഹ"
"പോടീ......."
"എന്താ ആലോചിക്കുന്നത്?"
"ഹേയ്, നിന്റെ ഹൃദയത്തിനു ചുറ്റുമുള്ള കരി മാറ്റാൻ ഒരു മരുന്ന് എന്റെ കൈയിലുണ്ട്."
"എന്താദ്?"
"സീപീആർ"
"അതെന്താ സംഭവം?"
"ഈ ഫിലോസഫി മുഴുവൻ പറയുന്ന നിനക്ക് അതറിയില്ലേ? ഞാൻ പറഞ്ഞു തരില്ല. വേണോങ്കിൽ പോയി മെഡിക്കൽ ഡിക്ഷ്ണറി എടുത്തുനോക്ക്."
"കണ്ടോ കണ്ടോ, ഇതിന്റെ പേരാണ് അവഗണന, ഇപ്പോ എന്റെ അവസ്ഥയാണ് നിസ്സഹായത, ഇനി ഡിക്ഷ്ണറി നോക്കിപ്പോകേണ്ട എന്റെ അവസ്ഥയാണു നിവൃത്തികേട്. ഇങ്ങനെ ബ്ലാക്ക് മെയിൽ ചെയ്യാതെ പറയൂ, എന്താണു സീപീആർ?"
"പറയില്ല, വേണോങ്കിൽ............"
"ഈ ലോകത്തിലെ ഏറ്റവും വലിയ മൂന്നു മോശംവാക്കുകൾ പറയൂ."
"എന്നെക്കൊണ്ടു തെറി പറയിപ്പിക്കാനാണോ രാവിലെ ഭാവം?"
"തെറികൾ മോശമാകുന്നത് അതിന്റെ രൂപം കൊണ്ടാണ്. ഞാൻ പറയുന്നത് പ്രകൃതം കൊണ്ടും അനുഭവം കൊണ്ടും നമ്മെ മോശമാക്കുന്ന വാക്കുകളെപ്പറ്റിയാണ്."
"തെറിയും അങ്ങനെയല്ലേ?"
"അല്ലാ. തെറി വിളിക്കുകയും,പറയുകയും ചെയ്യുന്നവന്റെ ആത്മപ്രകാശനം മാത്രം. അതു കൊള്ളുന്നവന് ഒരു തീപ്പൊരി കൊണ്ടു പൊള്ളുംപോലെ നൈമിഷികമായി ഒന്നു നീറും. പിന്നെയതു മാറും, മാറണം. അല്ലെങ്കിൽ കെട്ടവെള്ളം തെറിച്ചതുപോലെ ഒരുമാത്ര ദുർഗ്ഗന്ധമുണ്ടാകും, പിന്നെയതു മാറും, മാറണം. യഥാർത്ഥത്തിൽ പൊള്ളുന്നതും ദുർഗ്ഗന്ധം വമിക്കുന്നതും ഒരിക്കലും മാഞ്ഞുപോകാത്ത മുറിപ്പാടുകൾ അവശേഷിപ്പിക്കുന്നതും ഇതൊന്നുമല്ല."
"പിന്നെന്താണ്?"
"അവ മൂന്നു വാക്കുകളാണ്. നിവൃത്തികേട്, നിസ്സഹായത, പിന്നെ അവഗണന."
"എന്താ അങ്ങനെ?"
"ഈ ലോകത്തെ എല്ലാ വേദനകളും ഇവയിൽ നിന്നും, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉണ്ടായവയാണ്. അവ അനുഭവിച്ചുകൊണ്ടിരിക്കുന്നവന്റെ
"ഒരുപക്ഷേ, നീ വേദാന്തം പറയാൻ പഠിച്ചതും ആ പുഴുക്കുത്തലുകളിൽ നിന്നാണോ?"
"അതെ, ചേറിലല്ലേ താമര വിരിയുക? ജെ.കെ.വിയുടെ ഹംസഗാനം വായിച്ചിട്ടുണ്ടോ?"
"ഇല്ല. എന്തേ?"
"എന്താന്നറിയില്ല, പെട്ടെന്നോർമ്മവന്നു. പണ്ടെങ്ങോ വായിച്ചതാണ്. റഷ്യയിലെ ഒരു പ്രണയവിപ്ലവകഥ. അതിലാണ് ആദ്യമായി വോഡ്കയെപറ്റി കേട്ടത്, പ്രണയത്തെ അറിഞ്ഞത്. അതിലിങ്ങനെയൊക്കെ ഉണ്ടോ എന്നതിശയിച്ചത്. ആ നഷ്ടത്തിൽ നെഞ്ചുനൊന്തത്. വായിക്കണം കേട്ടോ."
"ഉം, വായിക്കാം. എന്തേ ഒരു ദീർഘനിശ്വാസം?"
"അതൊരു കെമിക്കൽ പ്രോസ്സസാണ്. ചുറ്റും പറന്നു നടക്കുന്ന ദു:ഖവിചാരങ്ങളെ ഒരു ദീർഘശ്വാസത്തിലൂടെ ഉള്ളിലേക്കെടുത്ത് ശ്വാസകോശത്തിനുള്ളിലേക്കു കൊണ്ടുപോയി ഹൃദയത്തിലെ ചില രാസവസ്തുക്കളൊക്കെ ചേർത്തു രൂപമാറ്റം നടത്തി ഭാരം കുറച്ച് ഒരു ദീർഘനിശ്വാസത്തിലൂടെ പുറത്തേക്കുവിടും. നിസ്സംഗതയായി. ഉള്ളിലേക്കെടുത്ത ദു:ഖങ്ങൾ കാർബൺ ഡയോക്സൈഡാണെങ്കിൽ ഹൃദയത്തിലെത്തി വികാരവിചാരങ്ങളുമായി റിയാക്റ്റ് ചെയ്ത് പുറത്തുപോകുന്നത് ഹൈഡ്രജനായിരിക്കും. അതു ഭാരം കുറഞ്ഞ വാതകമായതിനാൽ എന്റെ നിശ്വാസത്തിൽ ദൂരേക്കു തെറിച്ചുപോകും. ഓക്സിജനെ ഞാൻ തന്നെയെടുക്കും, ജീവിക്കാനായി. പക്ഷേ ഒരു കാര്യം."
"എന്താത്?"
"ആ ഖരാവസ്ഥയിലായ കാർബൺ കരിപോലെ ഹൃദയത്തിനു ചുറ്റും കട്ടപിടിക്കും. പിന്നീടതു കണ്ണിനു ചുറ്റും പടരും. അതാണീ ഡാർക്ക് സർക്കിൾസ്. തെരിയുമാ? ഹഹഹ"
"പോടീ......."
"എന്താ ആലോചിക്കുന്നത്?"
"ഹേയ്, നിന്റെ ഹൃദയത്തിനു ചുറ്റുമുള്ള കരി മാറ്റാൻ ഒരു മരുന്ന് എന്റെ കൈയിലുണ്ട്."
"എന്താദ്?"
"സീപീആർ"
"അതെന്താ സംഭവം?"
"ഈ ഫിലോസഫി മുഴുവൻ പറയുന്ന നിനക്ക് അതറിയില്ലേ? ഞാൻ പറഞ്ഞു തരില്ല. വേണോങ്കിൽ പോയി മെഡിക്കൽ ഡിക്ഷ്ണറി എടുത്തുനോക്ക്."
"കണ്ടോ കണ്ടോ, ഇതിന്റെ പേരാണ് അവഗണന, ഇപ്പോ എന്റെ അവസ്ഥയാണ് നിസ്സഹായത, ഇനി ഡിക്ഷ്ണറി നോക്കിപ്പോകേണ്ട എന്റെ അവസ്ഥയാണു നിവൃത്തികേട്. ഇങ്ങനെ ബ്ലാക്ക് മെയിൽ ചെയ്യാതെ പറയൂ, എന്താണു സീപീആർ?"
"പറയില്ല, വേണോങ്കിൽ............"
No comments:
Post a Comment