ഊഞ്ഞാലോണം............
ഓണം എന്ന് വച്ചാല്‍ എനിക്ക് ഊഞ്ഞാലാണ്....... എന്തോന്ന് സദ്യ? എന്തോന്ന് ഓണക്കോടി? എന്തോന്ന് അത്തപ്പൂവ്? ഞാന്‍ ഇന്നേവരെ പൂക്കളവുമിട്ടിട്ടില്ലാ .... അച്ഛന്‍ അങ്ങനെ സ്ഥിരം ഓണക്കോടി തരലുമില്ലാ.....അങ്ങനെ ഉള്ള ആര്‍ഭാടം ഒന്നും കാണിക്കാന്‍ പാടില്ലാന്നു പറഞ്ഞു. പിന്നെ അമ്മയുടെ സമാധാനത്തിനാണ് സദ്യ.... അമ്മ പറയും, നല്ലോരോണമായിട്ട് ഒന്നും ഉണ്ടാക്കാതെ എങ്ങനെ.... അതൊക്കെയല്ലേ ഒരു ഐശ്വര്യം.....
എനിക്കിഷ്ടം ഊഞ്ഞാലാണ്...... മുറ്റത്തു പ്ലാവും മാവും ശാഖകള്‍ വളരുമ്പോള്‍ എന്റെ നോട്ടം ഊഞ്ഞാല്‍ കെട്ടാന്‍ പാകത്തില്‍ വളര്‍ന്നാല്‍ മതി എന്ന് മാത്രമാണ്...
പണ്ട് ഞങ്ങള്‍ക്കൊരു കോവാലന്‍ ഉണ്ടായിരുന്നു.. കോവാലന്‍ 'ഗൃഹസ്ഥാശ്രമത്തില്‍' ഒരു പനകയറി ആയിരുന്നു. അന്ന് ഞങ്ങളുടെ നാട്ടില്‍ മുഴുവന്‍ പനകള്‍ ആയിരുന്നു.. അങ്ങനെയല്ലേ ഐവീ ശശിയുടെ കരിമ്പന എന്ന സിനിമ ഈ നാട്ടില്‍ വച്ചെടുത്തത്. പിന്നീട് കോവാലന്‍ ഞങ്ങളുടെ വീട്ടിലെ ഒരു കാര്യസ്ഥന്‍ പോലെ എന്തോ ആയി.....കടയില്‍ പോക്ക്.... പിന്നെ, അമ്മയും അച്ഛനും എവിടെയെങ്കിലും പോകുമ്പോള്‍ ഞങ്ങള്‍ രണ്ടിനും കാവല്‍, പിന്നെ പശൂനെ വാങ്ങിയപ്പോള്‍ അവയെ നോക്കുക... ഇതൊക്കെയാണ് പണി... ടെക്നിക്കുകളുടെ ഉസ്താദാണ് ... കുട്ട, പായ ഇതൊക്കെ ഉണ്ടാക്കാനൊക്കെ എക്സ്പെര്‍ട്ട്...
പിന്നൊരു കാര്യം ഊഞ്ഞാല്‍ ഉണ്ടാക്കാന്‍ അറിയാം.... ഞങ്ങളോടൊക്കെ ഒരു ദയവും ഇല്ലാ.. എന്നാലും, ഓണം അടുക്കുമ്പോള്‍ ഞാന്‍ പിറകെ നടക്കും..... വല്യ പോസ് കാണിക്കും ആദ്യം.... പിന്നീട്, പരിപാടികള്‍ തുടങ്ങും... രണ്ടു മൂന്ന് ഓലകള്‍ വെട്ടി, വെയിലത്ത് വാട്ടി, കയറു പിരിക്കുംപോലെ തെറുത്തു വടം പോലെ ഉണ്ടാക്കും... അത്രേം നേരം മുഖത്തെ ഭാവമോക്കെ കാണേണ്ടത് തന്നെ.... റോക്കറ്റ് സയന്‍സ് ആണെന്ന് തോന്നും, പയറ്റുന്നത്... എന്നിട്ട് പ്ലാവിന്റെയോ, കശുമാവിന്റെയോ മോളില്‍ വലിഞ്ഞു കേറി കണ്ണ് കൊണ്ടും കൈകൊണ്ടും കുറെ കണക്കുകൂട്ടലുകള്‍ ഒക്കെ നടത്തി ആ ചടങ്ങങ്ങു കഴിക്കും... അതൊക്കെ നോക്കി അക്ഷമരായി ഞങ്ങള്‍ കുട്ടിമങ്കികളെ പോലെ താഴെ നില്‍ക്കുകയായിരിക്കും ..
അന്നേരം "പിടിച്ചാല്‍കിട്ടാത്ത കോവാലന്‍" ഭയങ്കര ജാടയില്‍ താഴെയിറങ്ങും....ഒരു പലകയോ, ഉലക്കയോ, ഓലമടലോ വടത്തിന്റെ താഴെ കെട്ടി ഊഞ്ഞാല്‍ റെഡി ആക്കും. ആര്‍ത്തിപിടിച്ചു നിക്കണ എന്നെ മൈന്‍ഡ് ചെയ്യാതെ അനിയനെ വിളിക്കും "മക്കുട്ടാ വാ...." അവന്റെ പേര് മണിക്കുട്ടനെന്നാ..... മക്കുട്ടന് പിന്നെ കോവാലനെക്കാള്‍ ജാഡ..... അവനെ കയറ്റിയിരുത്തി ആട്ടി വിടും...... പിന്നെ അവന്റെ കൈയും കാലും പിടിക്കണം, ഒന്ന് നിലത്തിറക്കണമെങ്കില്‍.
ഹൂ............ അങ്ങനെ ഊഞ്ഞാലാട്ടം തുടങ്ങും..... പിന്നെ തീറ്റയും കുടിയും എല്ലാം അവിടെ തന്നെ........ മരുന്ന് പോലെ മൂന്നു നേരം ഊഞ്ഞാലാടിയില്ലെങ്കില്‍ ആകെ ഒരു ക്ഷീണം..... സ്കൂളില്‍ പോകുന്നതിനു മുന്‍പും പോയിവന്നും എല്ലാം അഭ്യാസം തന്നെ... വായന വരെ ഊഞ്ഞാലാടിക്കൊണ്ടാണ്.. ഒറ്റകൈയില്‍ പുസ്തകം പിടിച്ചു ഊഞ്ഞാലാടാന്‍ ഒക്കെ നല്ല മിടുക്കാണ് .. പക്ഷെ, ഉയരത്തില്‍ ഊഞ്ഞാലാടി വയറ്റില്‍ ചിത്രശലഭം പറക്കാനൊന്നും എനിക്കിഷ്ടമല്ല... എനിക്ക് പേടിയാ ഇന്നും അതൊക്കെ....... ഒരു വെപ്രാളം അങ്ങനെ പൊങ്ങിവരും , അടിവയറ്റില്‍ നിന്നും,,.... അമ്മേ........
നമുക്ക് പോക്കറ്റിലെ ഉപ്പേരിയൊക്കെ പതിയെ ഓരോന്നായി തിന്നു തിന്നു അങ്ങനെ പാട്ടൊക്കെ പാടി..... അങ്ങനെ ആടണം..... പണ്ട് സ്ഥിരം പാട്ട് "മാവേലി നാട് വാണീടും കാലം" ആയിരുന്നു.... ഒരു പ്രാവശ്യം പാടിതീരുന്നത് വരെ ഒരാള്‍ ആടും.... പിന്നീട് മറ്റെയാള്‍... ചിലപ്പോള്‍ വല്യച്ഛന്റെ മക്കളും കാണും......
ഇപ്പൊ എന്തോണം?
അടുത്ത വര്ഷം ഞാന്‍ ഒരൂഞ്ഞാല് കെട്ടും....... മാവിന്റെ കൊമ്പില്‍....... എന്നിട്ട് പതിയെ ആടും...... എന്നിട്ട് ഇഷ്ടമുള്ള പാട്ടൊക്കെ പതിയെ പാടും.......
"ജല്‍തെ ഹെഇന്‍ ജിസ്കെ ലിയെ......
തേരി അന്ഖോന്‍ കെ ദിയെ .........
ടൂന്ദ് ലായാ ഹൂം വഹി.......
ഗീത് മേം തേരെ ലിയെ......."

No comments:
Post a Comment