ലച്ചൂന്റെ "റ്റാറ്റ"പോക്ക്.........
കഴിഞ്ഞ തവണ വീട്ടിലേക്കു പോയപ്പോൾ ട്രെയിൻ അരമണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് എത്തിച്ചേർന്നത്. രാത്രി ഒൻപതര. തമ്പാനൂരിൽ നിന്നും കയറിയത് ഒരു തമിഴ് നാട് ബസ്സിൽ. നാഗർക്കോവിലേക്കുള്ള ഇന്റർസ്റ്റേറ്റ് ബസ്. കിട്ടിയത് ഏറ്റവും മുൻസീറ്റ്. ഡ്രൈവറുടെ അതേ ലെവെലിൽ ആണിരുപ്പ്. അതൊരു ഒന്നൊന്നര "റ്റാറ്റപോക്കാ"യിരുന്നു. റോഡ്‌സൈഡിലുള്ള പോസ്റ്റുകൾ വരെ സ്വയം ഇളകി മാറിനിന്നു കൊടുത്തു എന്നാണെനിക്കു തോന്നിയത്. കാരണം പലപ്പോഴും പല പോസ്റ്റുകളിലും ഞാൻ കൊരുത്തു തൂങ്ങിക്കിടക്കുന്നത് എനിക്കു തന്നെ കാണാൻ പറ്റിയെങ്കിലും അസാമാന്യ മെയ്‌വഴക്കത്തോടെ അതൊക്കെ തരണം ചെയ്തു, അദ്ദേഹം. ബൈക്കുകാരൊക്കെ തലനാരിഴയ്ക്ക് വീട്ടിൽ ചെന്നുപറ്റി. പലപ്പോഴും അദ്ദേഹം സ്റ്റിയറിങ്ങിന്റെ ചുറ്റും കിടന്നോടും പോലെയാണെനിക്കു തോന്നിയത്. അപ്പോഴൊക്കെ രൂക്ഷമായി താഴെക്കൂടെ പോകുന്ന കൃമികീടങ്ങളായ സ്കൂട്ടറുകളെയും മാരുതിക്കാറുകളെയുമൊക്കെ നോക്കി പല്ലിറുമ്മുന്നുണ്ട്. ചില സമയത്ത് ഞാനയാളെ അതിരൂക്ഷമായി, അസഹ്യമായ മുഖഭാവത്തോടെ നോക്കിയെങ്കിലും അയാൾ അതിൽനിന്നൊക്കെ ഊർജ്ജം വലിച്ചെടുത്ത് കൂടുതൽ വഷളനായി വണ്ടിയെ അങ്ങോട്ടുമിങ്ങോട്ടുമുലച്ച് യാത്രക്കാരെ കമ്പികൾക്കിടയിലിട്ട് ചതച്ചു.
ജീവിതത്തിൽ ഇനിയുമേറെ അനുഭവിക്കാനുണ്ടെന്ന് ബോധ്യമുള്ളതിനാൽ ഞാനന്നു തീർച്ചയായും വീട്ടിൽ ചെല്ലുമെന്ന് എനിക്കുറപ്പായിരുന്നു. അതേതുകോലത്തിലായിരിക്കുമെന്ന് യാതൊരുറപ്പും ഇല്ലായിരുന്നുവെങ്കിലും. ദോഷം പറയരുതല്ലോ, വഴിയിൽ നിന്നൊക്കെ ആളെകേറ്റി അയാൾ ഞങ്ങൾ യാത്രക്കാരെ ബുദ്ധിമുട്ടിച്ചേയില്ല. രാത്രി പത്തിനും പത്തരയ്ക്കും ഒക്കെ എങ്ങനെയെങ്കിലും വീടെത്താൻ വേണ്ടി കാത്തുനിന്ന് ഒരു വണ്ടി കാണുമ്പോൾ കൈകാണിക്കുന്ന പാവങ്ങളെ ഒന്നു സ്ലോ ചെയ്ത് പറ്റിച്ച് എന്തോ വലിയ മിടുക്കുകാട്ടിയ ഭാവത്തോടെ മീശതടവി ഒരു വഷളൻ ചിരിയുമായി അയാൾ ഞങ്ങളെയും കൊണ്ട് പറന്നു.
അവസാനമെന്താ.. ഇറങ്ങാനുള്ള സ്റ്റോപ്പ് എത്താറായപ്പോൾ ബാഗ് എടുക്കുന്നതു കണ്ട് ഇങ്ങോട്ടയാൾ ചോദിച്ചു, ഇറങ്ങണോ എന്ന്. ഉം എന്നു കേൾക്കേണ്ടതാമസം ഒരൊറ്റ ചവിട്ടിൽ വണ്ടി മുൻവശം കുത്തി പിൻവശം പൊങ്ങി നിന്നു. സ്റ്റോപ്പിൽ നിന്നും ഒരു 300 മീറ്റർ ദൂരെ, കൂരാക്കൂരിരുട്ടത്ത്. സ്റ്റോപ്പിൽ നിർത്തിയാൽ ആള് കേറിയാലോ? പതിനൊന്നുമണിയോടടുത്ത സമയം ഞാനാ ഇരുട്ടത്ത് ബാഗും തൂക്കി നിൽക്കുമ്പോൾ ബസ് കുത്തുന്ന പശൂനെപ്പോലെ പിൻകാലിളക്കി കുതിച്ചുപാഞ്ഞുപോയി

No comments:
Post a Comment